കുമ്പളങ്ങി നൈറ്റ്സ് 2019


കുമ്പളങ്ങി നൈറ്റ്സ്: കഴിഞ്ഞ 10 വർഷത്തിനിടയിൽ ഞാൻ കണ്ട ഏറ്റവും മികച്ച മലയാളസിനിമകളിൽ ഒന്നാണ് കുമ്പളങ്ങി നൈറ്റ്സ്... ഈ മനോഹര ചിത്രം തിയേറ്ററിൽ നിന്നും കാണാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. Gnr :- Realistic Drama Lang :- മലയാളം 2019 കഴിവുള്ള ഒരുക്കൂട്ടം കലാകാരന്മാരുടെ മാസ്റ്റർപീസ് എന്നൊക്കെ പറയാവുന്ന രീതിയിൽ, അത്രയ്ക്ക് ഗംഭീരമായ്, മനോഹരമായ് ഒരുക്കിയ ചിത്രമാണിത്. തിയേറ്ററുകളിൽ നിന്നും തന്നെ ഓരോ സിനിമാപ്രേമിയും കണ്ടിരിക്കേണ്ട ചിത്രം. "ഒന്നും പറയാനില്ല." മനസ്സുനിറച്ച അതിഗംഭീര സിനിമ. സൗബിൻ , ഷൈൻ എന്നിവരുടെ പ്രകടനം വിസ്മയിപ്പിച്ചു. ഫഹദും ഭാസിയും നായികമാരും തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ ഗംഭീരമായിരുന്നു. ഷൈജു ഖാലിദിന്റെ ദൃശ്യങ്ങളും സുഷിൽ ഒരുക്കിയ സംഗീതവും എഡിറ്റിംഗും കളറിംഗും തുടങ്ങി എല്ലാ വിഭാഗവും പരിപൂർണതയിൽ എത്തിയ ചിത്രമാണിത്. എല്ലാ കൂട്ടും വേണ്ട അളവിൽ ചേർത്ത് പാകത്തിന് വേവിച്ചെടുത്ത പാചകക്കാരനെ പോലെ ആദ്യസംവിധാന സംരംഭം ഇത്രയ്ക്ക് മികച്ചതാക്കിയ മധു നാളെയുടെ വാഗ്‌ദാനമാണ്. കഥയിലേക്ക് എത്തിനോക്കിയാൽ... ആർക്കും വേണ്ടാത്ത, ഒന്നിനും കൊള്ളാത്തവരെന്ന് എല്ലാവരും പറയുന്ന നാല് സഹോദരങ്ങൾ അച്ഛന്റെ ഓർമ്മ ദിവസം ഒത്തുകൂടുന്നു. പരസ്പരം ഒത്തുനിൽക്കാത്ത ഈ നാലു പേരും അവരുടെ ജീവിതവും പ്രണയവും പ്രശ്നങ്ങളും അതിലേക്ക് വരുന്ന കുറച്ച് പേരും അടങ്ങി റിയലിസ്റ്റിക്ക് പാത്തിൽ കഥ പറഞ്ഞ് തുടങ്ങി അവരുടെ രാത്രികളിലേക്ക് പ്രേക്ഷകനേയും കൂട്ടികൊണ്ട് പോകുകയാണ് ഈ കുബളങ്ങി നൈറ്റ്സ്. ഓരോ സിനിമാപ്രേമിയും മറ്റൊന്നും ആലോചിക്കാതെ ടിക്കറ്റെടുത്ത് കാണേണ്ട ഗംഭീര സിനിമയാണിത്. *'' My Rating : 4.5/5 "* ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക. - @Vishnu Murali